കുട്ടികൾ പ്രകൃതിയുമായി ഇണങ്ങി ചേരുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആരംഭിച്ച പരിസ്ഥിതി ക്ലബ്ബിൽ അറുപതോളം കുട്ടികൾ ഇന്ന് അംഗങ്ങളായി പ്രവർത്തിച്ചുവരുന്നുപരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ അഞ്ചിന് വൃക്ഷത്തൈ വിതരണം, ക്വിസ് മത്സരം എന്നിവ നടത്തിവരുന്നു. നേരിട്ടുള്ള അനുഭവം കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു. എല്ലാവർഷവും കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും അവരുടെ വീടുകളിൽ കുട്ടി കൃഷി പ്രോത്സാഹിപ്പിക്കുകയും വിജയികൾക്ക് ഫലവൃക്ഷതൈകൾ പ്രോത്സാഹന സമ്മാനമായി നൽകുകയും ചെയ്യുന്നു. സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ  നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തുകയും കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

              തരിയോട് പഞ്ചായത്തിലെ മികച്ച കുട്ടി കർഷകനുള്ള പുരസ്കാരം സ്കൂളിലെ വിദ്യാർഥികൾക്ക് പല പ്രാവശ്യവും ലഭിച്ചിട്ടുണ്ട്