വേണ്ടത്

വ്യക്തി ശുചിത്വമാണ് വേണ്ടത്
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
അകലം പാലിക്കയാണ് വേണ്ടത്
യാത്രാ നിയന്ത്രണമാണ് വേണ്ടത്
വീട്ടിലിരിക്കയാണ് വേണ്ടത്
നിർദ്ദേശങ്ങൾ പാലിക്കലാണ് വേണ്ടത്
വായും മൂക്കും മറയ്ക്കലാണ് വേണ്ടത്
അതിജീവനമാണ് വേണ്ടത്
നുണപ്രചരണങ്ങൾ ഒഴിവാക്കലാണ് വേണ്ടത്
പ്രതിസന്ധികളെ നേരിടലാണ് വേണ്ടത്
കൊറോണയെ അടിയറവു പറയിക്കയാണ് വേണ്ടത്
പൂർവ്വാധിക ശക്തിയോടെ ഉയിർത്തെഴുന്നേൽക്കയാണ് വേണ്ടത്..

മാജിത തസ്നി .കെ .എം
1A ജി.യു.പി.എസ്.കോണത്തുകുന്ന്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത