ജി യു പി എസ് കിനാലൂർ -വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാ സാഹിത്യ വേദി
പ്രവർത്തന റിപ്പോർട്ട് 2021-22
വായനാവാരവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ താഴെപ്പറയുന്ന പരിപാടികൾ ഓൺലൈനായി നടത്തുകയുണ്ടായി.
1)സാഹിത്യകാരന്മാരുടെ സന്ദേശം നൽകൽ.
2) സാഹിത്യകാരന്മാരെ പരിചയപ്പെടൽ
3) കവിപരിചയം
4) അഭിനയം
5) ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
6)പുസ്തക പരിചയം
7) സാഹിത്യ ക്വിസ്
പഞ്ചായത്ത് തലത്തിൽ നടന്ന ചിത്രരചന, കഥാരചന, കവിതാരചന തുടങ്ങിയ മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തു. രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സകുടുംബം സാഹിത്യക്വിസ് മത്സരം നടത്തി. വായനാ വാരത്തോടനുബന്ധിച്ച് നടന്ന അനുഭവം പറയൽ മത്സരത്തിൽ എൽ പി വിഭാഗത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സർഗ സന്ധ്യ എന്ന പേരിൽ കാവ്യാലാപനം, നാടൻപാട്ട് ,അഭിനയം, കഥയരങ്ങ് തുടങ്ങിയ പരിപാടികൾ നടത്തി. ഓൺലൈൻ പഠനകാലത്തെ കുട്ടികളുടെ വിരസത ഒഴിവാക്കാൻ ഈ പരിപാടികൾക്ക് കഴിഞ്ഞു.