ജി യു പി എസ് കിനാലൂർ -മലയാളം ക്ലബ്ബ്

മലയാളം ക്ലബ്ബ്

പ്രവർത്തന റിപ്പോർട്ട് 2021-22

ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണം, കഥാപാത്ര ആവിഷ്കാരം, പുസ്തകങ്ങൾ പരിചയപ്പെടുത്തൽ എന്നിവ നടന്നു. ഓണം, പെരുന്നാൾ എന്നിവയുമായി ബന്ധപ്പെട്ട് ഓണപ്പാട്ടുകൾ, ഓണാനുഭവങ്ങൾ പങ്കുവെക്കൽ, രക്ഷിതാക്കളുടെ പെരുന്നാൾ അനുഭവങ്ങൾ മെഹന്ദി മത്സരം എന്നിവ നടത്തി .കേരളപ്പിറവി ദിനത്തിൽ കേരളവുമായി ബന്ധപ്പെട്ട സിനിമാഗാനങ്ങൾ, കവിതകൾ, നാടൻ പാട്ടുകൾ എന്നിവ ക്ലാസ് തലത്തിൽ നടത്തി. ശിശുദിനത്തിൽ ചാച്ചാജി ഗാനങ്ങൾ ആലപിക്കൽ, നെഹ്റു ചിത്രങ്ങൾ വരയ്ക്കൽ, പ്രസംഗ മത്സരം എന്നിവ നടത്തി. ഫെബ്രുവരി 21 ലോകമാതൃഭാഷാദിന വുമായി ബന്ധപ്പെട്ട് പ്രഭാഷണം, വർണ്ണന തയ്യാറാക്കൽ എന്നിവ നടത്തി. സമ്മാനാർഹർക്ക് വാർഡ് മെമ്പർ സമ്മാനം നൽകി.