സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1889 ൽ ഇന്നത്തെ എ.ഇ.ഒ. ഓഫീസിനു സമീപം ആരംഭിച്ച വിദ്യാലയമാണിത്. 1902 ൽ സൗത്ത് കാനറ ‍ഡിസ്ട്രിക്ട് ബോർഡ് സ്കുൾ ഏറ്റെടുത്തു. കുട്ടികളുടെ എണ്ണം കൂടിയതോടെ താലൂക്ക് ഓഫീസിനു സമീപം റോഡിന് എതിർഭാഗത്ത് ഒഴി‍ഞ്ഞു കിടന്ന സർക്കാർ ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുകയും സൗത്ത് കാനറ ഡിസ്ട്രിക് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ എന്ന പേര് ലഭിക്കുകയും ചെയ്തു.


ഇവിടെ പ്രവർത്തിച്ചുവന്ന സർക്കാരാശുപത്രി മാറ്റിയപ്പോൾ ഒഴിവുവന്നു കെട്ടിടത്തിൽ പെൺകുട്ടികൾക്കുമാത്രമായി പുതിയ‍ ഗേൾസ് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ പ്രവർത്തനമാനരംഭിക്കുകയും ചെയ്തു. 1950 ൽ ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ ഈ വിദ്യാലയങ്ങൾ ഒന്നിച്ചു. 1956 നവംബർ ഒന്നിന് ഈ വിദ്യാലയത്തിലെ 8ാം ക്ലാസ്സ് നിർത്തലാക്കുകയും ഒന്നുമുതൽ 7വരെ കന്നഡ മലയാളം ക്ലാസ്സുകൾ ആരംഭിക്കുകയും ഗവ.യു.പി.‌സ്കൂൾ കാസറഗോഡ് എന്ന പേർ സ്വീകരിക്കുകയും ചെയ്തു. 1964 ൽ സർക്കാർ ചെലവിൽ 5ക്ലാസ്സ്മുറികളുള്ള പുതിയ കെട്ടിടം നിർമ്മിച്ചു. 1998ൽ ഹെഡ്മിസ്ട്രസ്സായിരുന്ന വാരിജാക്ഷി ടീച്ചർ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയു കയും സ്കൂളിന്റെ യശസുയർത്തുകയും ചെയ്തു.