കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ട് പാരമ്പര്യത്തിന്റെ കരുത്തുമായി അന്നും ഇന്നും തലയുയർത്തി നിൽക്കുന്ന കല്ലാച്ചി ഗവ .യുപി .സ്കൂൾ അതിന്റെ 92 ആം വർഷത്തിലേക്കു കടക്കുകയാണ് . ഒരു നാടിനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ സ്കൂളിന്റെ ചരിത്രം കല്ലാച്ചി എന്ന പ്രദേശത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാകുന്നു . വർഷങ്ങൾക്കു മുമ്പ് 1925 ൽ ഒരു ഓല ഷെഡിൽ കുറ്റിപ്രം എലമെന്ററി സ്കൂൾ എന്ന നിലയിലാണ് ഇതിന്റെ ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി 1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് .

                           1957 ൽ ഈ വിദ്യാലയത്തിന് കുറ്റിപ്രം സെക്കന്ററി സ്കൂളായി ഗവണ്മെന്റ് അംഗീകാരം  ലഭിച്ചു . 

മലബാറിൽ അനേകം സർക്കാർ വിദ്യാലയങ്ങൾ ഉയർന്നുവന്ന ഒരു കാലഘട്ടമായിരുന്നു അത്.അത്യോറകുന്നിനുതാഴെ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നപ്പോഴും കുറ്റിപ്രം സെക്കന്ററി സ്കൂൾ എന്ന നിലയിൽ മുകളിലും താഴെ യുമായി പ്രവർത്തനം തുടർന്നു . പിന്നീട് 1979 ൽ ഭരണ സൗകര്യത്തിനായി ഹൈസ്കൂൾ വിഭാഗം കല്ലാച്ചി ഗവ. ഹൈസ്കൂളും യു.പി വിഭാഗം കല്ലാച്ചി യു.പി സ്കൂളുമായി വേര്തിരിന്ഹു . ഏതാണ് നമ്മുടെ ഇന്നത്തെ വിദ്യാലയം .

                           കടത്തനാടൻ മണ്ണിന്റെ മണമുള്ള ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്കു തലമുറകളായി ആദ്യാക്ഷരങ്ങൾപകർന്നു നൽകി . അറിവിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിട്ടുകൊണ്ടു പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം ഇന്നു നാദാപുരം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രൗഢമായ മൂന്നു നില കെട്ടിടമായി ഉയർന്നു നിൽക്കുന്നു .നല്ലവരായ കല്ലാച്ചിയിലെ നാട്ടുകാരുടെയും സേവനമസ്കരായ അധ്യാപകരുടെയും പ്രതിഭാധനരായ വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ഈ സ്കൂളിന് അഭിമാനിക്കാവുന്ന ഒട്ടനവധി നേട്ടങ്ങൾ സമ്മാനിച്ച് കൊണ്ടിരിക്കുന്നു .