കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാശേഷികൾ കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, ഭാഷാ ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു.

വായനദിനം, ബഷീർ ദിനം, ഹിന്ദി ദിവസ് , തുടങ്ങി എല്ലാ ദിനാചരണങ്ങളിലും വായന മത്സരം നാടകങ്ങൾ, പതിപ്പുകൾ, കവിതകൾ , പാട്ടുകൾ, ഡിജിറ്റൽ മാഗസിനുകൾ മുതലായവ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു