ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/ പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ് 2021-22 സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയം കുട്ടികളിലെത്തിക്കാൻ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു.

  • ലോകപരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ക്വിസ്, പ്രസംഗം,വീട്ടിൽ ഔഷധ ഉദ്യാനം ,പച്ചക്കറിത്തോട്ടം ഇവ തയ്യാറാക്കൽ എന്നിങ്ങനെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
  • പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ പാർക്ക് ,ഔഷധോദ്യാനം എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
  • ജൈവ - അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്.