പ്രവൃത്തി പരിചയം

വൈകാരികവും വൈജ്ഞാനികവുമായ മേഖലകളുടെ സമന്വയവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപരിചയവിദ്യാഭ്യാസം അനിവാര്യമാണ്.ഓരോ പ്രവൃത്തിപഠന ക്ലാസിന്റെയും അടിത്തറ മാനവശേഷി വികസനമായിരിക്കണം. തൊഴിലിനോട് ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും സാമൂഹികബോധമുള്ള പുതിയ ഒരു തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളാക്കി പുതിയ തലമുറയെ വാർത്തെടുക്കുന്നതും പ്രവൃത്തിപഠനത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളാണ്.

സ്കൂളിൽ പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട എല്ലാ പ്രവ൪ത്തനങ്ങളും നടന്നു വരുന്നു.

സ്കൂൾ പ്രവൃത്തി പരിചയമേള-2019

കുട്ടികളുടെ ഉള്ളിലെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം കുട്ടികളെ നാളെയുടെ സ്വയം പര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രവൃത്തി പരിചയമേള നടത്തി.

കൈവല്യം

സ്വയം പര്യാപ്തതയ്ക്ക് ഒരു തൊഴിൽ അറിവ് എന്ന ലക്ഷ്യത്തോടെ പ്രവൃത്തി പരിചയം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ കൈവല്യം ഓൺലൈൻ-ഓഫ് ലൈൻ പരിശീലനം നൽകിവരുന്നു.