ജി യു പി എസ് ഒഞ്ചിയം/അക്ഷരവൃക്ഷം
പൊരുതാം
വൈറസിൻ പിടിയിലകപ്പെട്ടു നിത്യവും
പാരിൽ പൊലിയുന്നതെത്ര ജീവൻ
മാറോടണച്ചു നാം നേടിയ സ്വപ്നങ്ങൾ
പാഴായ് പോകുന്നതെത്ര വേഗം
നാടിന്റെ ദുർവിധി ഈ വിധമായല്ലോ
ഇനിയൊരു മോചനമില്ലേ പാരിൽ
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലാ
ഭാവം നടിക്കുന്ന സോദരരേ
എല്ലാം ഒരമ്മതൻ മക്കളല്ലേ
നമുക്കൊന്നിച്ചു നിൽക്കാം ഇനിയുള്ള നാൾ
നല്ലൊരു നാളെ വിദൂരമല്ലെന്നോർത്ത്
ഒന്നിച്ചു പൊരുതാം ഇനിയുള്ള നാൾ
-ദിയ മനോജ്