ജി യു പി എസ് ആയിപ്പുഴ/അക്ഷരവൃക്ഷം/പക്ഷികളെ രക്ഷിച്ച പെൺകുട്ടി

പക്ഷികളെ രക്ഷിച്ച പെൺകുട്ടി

പണ്ട് ഒരു ഗ്രാമത്തിൽ അമ്മു എന്ന പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ വീട്ടിൽ അമ്മയും അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും ഏട്ടനും ഉണ്ടായിരുന്നു. അവളുടെ ഏട്ടൻ കുറച്ച് ദൂരെ ജോലിക്ക് പോകുമായിരുന്നു. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് വീട്ടിൽ വന്നിരുന്നത്. അച്ഛൻ രാവിലെ ജോലിക്ക് പോയാൽ വൈകീട്ട് തിരിച്ചെത്തും. അവളുടെ വീടിന്റെ മേൽകൂര ഓട് കൊണ്ട് നിർമിച്ചതായിരുന്നു. അവളുടെ വീട്ടുമുറ്റത്ത് ഒരു മാവുണ്ടായിരുന്നു. അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. ധാരാളം പക്ഷികൾ മാമ്പഴം തിന്നാൻ വരാറുണ്ടായിരുന്നു. അവിടെ പല പക്ഷികളുടെ കൂടും ഉണ്ടായിരുന്നു. അവൾ മാഞ്ചുവട്ടിൽ അവർക്ക് വെള്ളം വെച്ച് കൊടുക്കുമായിരുന്നു. ഒരു ദിവസം അവൾ മാവിന്റെ മുകളിലേക്ക് നോക്കി ഇരുന്നു. അപ്പോൾ അവൾ ഒരു മനോഹരമായ കൂട്ടിൽ മഞ്ഞകിളിയെയും കുഞ്ഞുങ്ങളെയും കണ്ടു. ആ ദിവസം രാത്രി ശക്തമായി മഴ പെയ്യുവാനും കാറ്റടിക്കുവാനും തുടങ്ങി. കാറ്റ് കാരണം ഒരു ചില്ല അവളുടെ മേൽകൂരയിൽ വന്നു വീണു. അവളുടെ അച്ഛനും അപ്പൂപ്പനും എഴുന്നേറ്റു ചില്ലകൾ മാറ്റി. ഓട് പൊട്ടിയതിനാൽ മഴവെള്ളം വീടിന് അകത്തേക്ക് വീണു. അവൾ ഒറക്കം ഞെട്ടി. അവൾ അമ്മയോട് ചോദിച്ചു "എങ്ങനെ ആണ് ഓട് പൊട്ടിയതെന്ന് ". അമ്മ നടന്ന സംഭവങ്ങൾ പറഞ്ഞു. അവൾ കണ്ട കിളിയെയും കുഞ്ഞുങ്ങളെയും കുറിച്ച് ഓർത്തു. അവൾ പിറ്റേന്ന് എഴുന്നേറ്റ് മാവിലേക്ക് നോക്കി. ഭാഗ്യം! പക്ഷികൾക്ക് ഒന്നും സംഭവിചിട്ടില്ല. അവളുടെ അച്ഛനും അപ്പൂപ്പനും മരംവെട്ടുകാരനെ പറ്റി സംസാരിക്കുന്നത് കേട്ടത്. അവളുടെ മുഖം വാടി. അമ്മു പറഞ്ഞു "ആ മരം വെട്ടുന്നത് എനിക്ക് ഇഷ്ടമല്ല അമ്മുമ്മേ ".അമ്മുമ്മ ഇക്കാര്യം അമ്മുവിന്റെ അച്ഛനോട് പറഞ്ഞു. അച്ഛൻ കാരണം തിരക്കി. അവൾ അച്ഛനോട് ആ കിളികളെ പറ്റി പറഞ്ഞു. അവളുടെ വാശിയുടെ മുന്നിൽ അച്ഛൻ തോറ്റുകൊടുത്തു. അവർ ആ മരം വെട്ടിയില്ല. അമ്മുവിന് സന്തോഷമായി.

ശിഫാന പി.കെ
6B ഗവ. യുപി. സ്കൂൾ ആയിപ്പുഴ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ