അവധിക്കാലം

അന്നെന്റെ അവധിക്കു പത്തു നാളെങ്കിലും
മുത്തശ്ശി വീട്ടിൽ ഞാൻ പോയിരുന്നു
അവിടെയും ഇവിടെയും കാഴ്ചകൾ കാണുവാൻ
എല്ലാരും ഒന്നിച്ചു പോയിരുന്നു
കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും അന്നേറെ നേരം നടന്നിരുന്നു
മുറ്റത്തും വയലിന്റെ അറ്റത്തും ആയി
അമ്മേടെ കൂടെ നടന്നിരുന്നു
ഇന്നെന്റെ അവധിക്കു ചന്തമില്ല
ആരെയും കാണാൻ കഴിയുന്നില്ല
അച്ഛനും അമ്മയും എല്ലാരും ചൊല്ലണ്
കോവിഡിൻ കാലമാ നാടിതെങ്ങും
പൂട്ടിയ കാലമാ രാജ്യമെങ്ങും
കയ്യുകൾ നന്നായി കഴുകിടേണം
ഒരു പിടി അകലം നാം പാലിക്കേണം .

 

പാർത്ഥിവ് രഞ്ചിത്ത്
2 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത