2020-21 വർഷത്തെ മാത്‍സ് ക്ലബ് ഉൽഘടനവും വിവിധ ക്ലബ്ബ്കളുടെ ഉൽഘടനത്തോടൊപ്പം ജൂലൈ 21 ന് നടന്നു. ഓഗസ്റ്റ് അവസാന വാരം ഓൺലൈൻ ആയി ഗണിത പൂക്കള മത്സരം നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തമാണ് ഉണ്ടായത്. സെപ്റ്റംബർ മാസത്തിൽ മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ഓൺലൈൻ ക്വിസ് മത്സരം നടത്തി, ഓരോ ക്ലാസ്സിൽ നിന്നും വിജയികളെ കണ്ടെത്തി.

2021-22 വർഷത്തെ മാത്‍സ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ ജൂലൈ 21 ചന്ദ്രദിനത്തിൽ ISRO സയന്റിസ്റ്റ് "Dr സിദ്ധാർഥൻ സർ ഉൽഘടനം ചെയ്തു.

ക്ലബ്ബിന്റെ നേതൃത്വത്തിൽ ജ്യോമെട്രിക്കൽ പാറ്റേൺ മത്സരം നടത്തി. സബ്ജില്ല തലത്തിൽ ശാസ്ത്രരംഗം മാത്‍സ് പ്രെസൻറ്റേഷൻ 9th E യിലെ "സുഹൈർ സുബൈർ "പങ്കെടുത്ത് A ഗ്രേഡ് നേടി. രാമാനുജൻ ദിനത്തിൽ മാത്‍സ് ക്ലബ്ബിന്റെ കുട്ടികൾ നടത്തിയ എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു