ഭീകരൻ

നമ്മുടെ നാടിൻ നന്മയ്ക്കായ്
വ്യക്തി ശുചിത്വം പാലിക്കൂ
നാടിനെ ചുട്ടുകരിപ്പാനായ്
വന്നൊരു ഭീകരൻ വൈറസ്റ്റോ
ഓടിക്കാം നമുക്കോടിക്കാം
ഇതിനായ് നാം ഒരോരുത്തരും
വ്യക്തി ശുചിത്വം പാലിപ്പിൻ
കൈയ്യും കാലും കഴുകീടാം
ദിനേന നമുക്ക് കുളിച്ചീടാം
പരിസരമൊക്കെ ശുചിയാക്കാം
ശുചിത്വത്തിനായ് നമുക്ക് ഒരുമിക്കാം
ഭീകരനെ കൊടും ഭീകരനെ
നാട്ടിൽ നിന്നും തുരത്തീടാം

അക്ഷയ രതീഷ്
3.B ജി.റ്റി.എൽ.പി.എസ്സ്.താന്നിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 10/ 2020 >> രചനാവിഭാഗം - കവിത