സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മനോഹരമായ ഭൂപ്രകൃതിയും സാംസ്‌കാരിക തനിമയും ശാന്തമായ അന്തരീക്ഷവും തെളിഞ്ഞൊഴുകുന്ന പുഴയും വിശാലമായ നെൽ വയലുകളുമൊക്കെയായി അനുഗ്രഹീതമായ ഒരു പ്രദേശമാണ് പേരാൽ . മലയാളവും തുളുവും കന്നഡയുമൊക്കെ സംസാരിക്കുന്ന ജനങ്ങളാണ് ഇവിടെ താമസിച്ചു വരുന്നത് . മതമൈത്രിയും സാംസ്‌കാരിക സമ്പന്നതയും ഈ നാടിൻറെ പ്രത്യേകതയാണ്. ഈ സുന്ദര പ്രദേശത്തു അറിവിന്റെ വെള്ളി വെളിച്ചവും സാംസ്കാരിക കേന്ദ്രവുമായി ജി ജെ ബി എസ് പേരാൽ തലയുയർത്തി നിൽക്കുന്നു. സ്‌കൂൾ ഒരു പഠന കേന്ദ്രമായി ആരംഭിച്ച കാലത്തേ കുറിച്ച് കൃത്യമായ അറിവില്ല എങ്കിലും 1900 മുതൽ തന്നെ മത പഠനത്തോടൊപ്പം തന്നെ എഴുത്തും വായനയും അഭ്യസിക്കുന്ന ഒരു കേന്ദ്രമുണ്ടായിരുന്നു. അത് പ്രദേശത്തെ ഒരു മാനേജ്‌മെന്റിന് കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത് . 1948 ൽ ആൺ സർക്കാർ അംഗീകാരം സ്‌കൂളിന് ലഭ്യമായത്. അന്ന് കാസറഗോഡ് ദക്ഷിണ കന്നഡയുടെ ഭാഗമായത് കൊണ്ട് തന്നെ കന്നഡ മീഡിയം ആയാണ് അംഗീകാരം ലഭിച്ചത് . 1956 ൽ കേരള സംസ്‌ഥാനം രൂപീകൃതമാവുകയും കാസറഗോഡ് കേരളത്തിന്റെ ഭാഗമാവുകയും ചെയ്തതോടെ മലയാളവും പഠന മാധ്യമമായി സ്വീകരിച്ചു തുടങ്ങി . സ്വന്തമായി ഒരു കെട്ടിടം ഇല്ലാതിരുന്ന പേരാൽ സ്‌കൂൾ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1988 ൽ ആണ് സ്‌കൂൾ കെട്ടിടം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് . നാടിൻറെ സ്പന്ദനം അറിഞ്ഞ് നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന സാംസ്‌കാരിക കേന്ദ്രമായി പേരാൽ സ്‌കൂൾ മാറി.പിൽക്കാലത്ത് നിരവധി എൻജിനിയർമാരും ഡോക്ടർമാരും സർക്കാർ ഉദ്യോഗസ്ഥരും ഒക്കെ ഈ വിദ്യാലയത്തിലൂടെ വളർന്നുവന്നു . ഒരു കാലത്ത് സ്‌കൂളിൽ ആവശ്യത്തിന് വിദ്യാർഥികളില്ലാത്തത് കാരണം അടച്ച് പൂട്ടൽ ഭീഷണി നേരിട്ടിരുന്ന സ്‌കൂൾ അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും ശ്രമഫലത്താൽ പുനരുദ്ധരിക്കുകയും 2016 മുതൽ നാല് വര്ഷം തുടർച്ചയായി കുമ്പള സബ്ജില്ലാ മികച്ച പി ടി എ അവാർഡ് നേടുകയും ചെയ്തു . ഇന്ന് 243 കുട്ടികൾ മലയാളം , കന്നഡ, ഇംഗ്ലീഷ് എന്നീ മീഡിയമുകളിലായി വിദ്യ അഭ്യസിച്ച് കൊണ്ടിരിക്കുന്നു . ഇന്ന് അഞ്ചാം ക്‌ളാസ് മുതൽ വിദ്യ അഭ്യസിക്കാൻ കുട്ടികൾക്ക് ഒരുപാട് ദൂരം നടന്നു പോകേണ്ട അവസ്ഥ ആയതിനാൽ ജി ജെ ബി സ്‌കൂൾ പേരാലിനെ യു പി സ്‌കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നത് നാട്ടുകാരുടെ ഒരുപാട് കാലത്തെ ആവശ്യം കൂടിയാണ്.