ജി ജി എച്ച് എസ് എസ് ചെറുകുന്നു/എന്റെ ഗ്രാമം
ചെറുകുന്ന്
കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ, നഗരത്തിൽ നിന്നും ഏകദേശം 14 KM വടക്ക് പാപ്പിനിശേരി -പിലാത്തറ KSTP റോഡിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമം തെക്ക് കണ്ണപുരവുമായും വടക്ക് മാടായിയുമായും പടിഞ്ഞാറ് മാട്ടൂലുമായും കിഴക്ക് ഏഴോമും പട്ടുവവുമായും അതിർത്തികൾ പങ്കു വയ്ക്കുന്നു.കണ്ണൂർ ജില്ലയിലെ നഗര സ്വഭാവമുള്ള ഒരു ഒരു പ്രദേശമാണ് ചെറുകുന്ന്.
ഭൂമിശാസ്ത്രം
ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗങ്ങളും പുഴയോരങ്ങളാണ്.ആയിരംതെങ്ങിലും മൂങ്ങത്തും തുരിത്തുകളുണ്ട്.തുരുത്തുകൾ പ്രകൃതി സൌന്ദര്യത്തിനു പേര് കേട്ടതാണ്.
ചരിത്രം
കോലത്തിരുയുടെ ഭരണകാലത്ത് ചെറുകുന്ന് അവരുടെ കീഴിലായിരുന്നു,പിന്നീട് ടിപ്പു സൂൽത്താൻ മൈസൂർ സാമ്രാജ്യത്തിന്റെ ഭാഗമാക്കി.ബ്രിട്ടീഷുകാർ ഇതിനെ മദിരാശി സംസ്ഥാനത്തിലുൾപ്പെടുത്തി.ഇപ്പോൾ ഈ ഗ്രാമം കേരളത്തിലെ കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിലാണ്.
പൊതുസ്ഥാപനങ്ങൾ
പ്രാഥമിക ആരോഗ്യ കേന്ദ്രം,സഹകരണ ബാങ്ക്,KSEB,പഞ്ചായത്ത് ആഫീസ്, സ്കൂളുകൾ,മിഷൻ ആശുപത്രി,വെള്ളിക്കീൽ പാർക്ക്.KSFE
ആരാധനാലയങ്ങൾ
അന്നപൂർണ്ണേശ്വരി ക്ഷേത്രം,ഒളിയങ്കര ജുമാ മസ്ജിദ്,താവം റോമൻ കത്തോലിക്കാ ചർച്ച്,പൂമാലക്കാവ് ക്ഷേത്രം,
അന്നപൂർണ്ണേശ്വരി ക്ഷേത്രം
ഈ ക്ഷേത്രം ചെറുകുന്ന് പട്ടണത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ അമ്പലം മുമ്പ് ചിറക്കൽ ദേവസ്വം ബോർഡിനു കീഴിലായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ്. ഈ ക്ഷേത്രത്തിലെ വിഷു വിളക്കുത്സവവും അതിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗവും വളരെ പ്രസിദ്ധമാണ്
ഒളിയങ്കര ജുമാ മസ്ജിദ്
ഈ പള്ളി ചെറുകുന്ന് പട്ടണത്തിനു. സമീപം പള്ളിച്ചാലിൽ സ്ഥിതി ചെയ്യുന്നു. ഇതു പ്രസിദ്ധമായ ഒരു സൂഫി ഖബറീസ്ഥാനും എല്ലാ മത വിഭാഗങ്ങളിൽ പെട്ടവരും സന്ദർശിക്കുന്ന തീർഥാടന കേന്ദ്രവുമാണ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി ജി വി എച്ച് എസ്സ് എസ്സ് ചെറുകുന്ന്,ജി ബി എച്ച് എസ്സ് എസ്സ് ചെറുകുന്ന്, ഗവൺമെന്റ് വെൽഫയർ എച്ച് എസ്സ് എസ്സ് ചെറുകുന്ന്, ഗവൺമെന്റ് സൗത്ത് എൽ പി സ്കൂൾ, ബക്കീത്ത ഇംഗ്ലീഷ് മീഡിയം സ്കൂൾ