ജി എൽ പി സ്കൂൾ മുണ്ടൂർ /വായനാദിനം


ജൂൺ 19ന് തുടങ്ങുന്ന വായന വാരാചരണത്തിന് ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഭാഷാ ക്ലബ് ഉദ്ഘാടനം ശ്രീ രവിചന്ദ്രൻ മാസ്റ്റർ 19ന്  രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റിലൂടെ നിർവഹിച്ചു. പുസതകവണ്ടിയിലൂടെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു .20 /6 /2021  ശ്രീ രാജൻ മാസ്റ്റർ പുസ്തകപരിചയം നടത്തി. 21/ 6/ 2021 ന് ശ്രീ .കെ.എൻ. കുട്ടി മാസ്റ്ററുമായി കുട്ടികൾ അഭിമുഖം നടത്തി. നൂതന സാങ്കേതികവിദ്യയിലൂടെ കഥ പറയും ടീച്ചർ എന്ന പരിപാടിയിലൂടെ സുരേഖ ടീച്ചർ മനോഹരമായ കഥ പറഞ്ഞു . വായനാപതിപ്പ് നിർമ്മാണം, വായനക്വിസ്, വീട്ടിൽ ഒരു ലൈബ്രറി, പുസ്തകപരിചയം..... തുടങ്ങിയ പ്രവർത്തനങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .24/ 6/ 2021 ന് രക്ഷിതാക്കൾക്ക് കവിതാലാപന മത്സരം നടത്തി. മികച്ച നിലവാരം പുലർത്തിയ രക്ഷിതാക്കൾക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.