ജി എൽ പി സ്കൂൾ മുണ്ടൂർ /വനിതാദിനം

സമഭാവനയുടെ നവകേരള സൃഷ്ടിക്കായി മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം നമ്മുടെ വിദ്യാലയത്തിലും സമുചിതമായി ആചരിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ  വനിതാ ദിനത്തിൻ്റെ പ്രാധാന്യം ചർച്ചചെയ്യപ്പെട്ടു. നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സംവിധായികയുമായ അനുശ്രീയെ ആദരിച്ചു. കൂടാതെ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഒപ്പുമരം  ഏറെ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു.