മഴ മഴ മഴ മഴ പെരുമഴയേ
ചറപറ ചറപറ പെയ്തിടുനീ
നിന്നുടെ ഒപ്പം ഇടിയും മിന്നും
വന്നിടും എന്നെ പേടിപ്പിക്കാൻ
കുട ചൂടീടും നീ വരുമ്പോൾ
മഴയേ മഴയേ നീ വരുവിൻ
എല്ലാവർക്കും സന്തോഷം നൽകൂ
പ്രളയമായി വരരുതേ ഒരു നാളും
ചാറ്റൽ മഴയായി വന്നിടു നീ
എൻ്റെ പൊന്നു മഴയേ പെയ്തിടു നീ