സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്ര രേഖകൾ പ്രകാരം 1919 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അതിനു മുമ്പേ തന്നെ പല വീടുകളിലായി സ്കൂൾ പ്രവർത്തിച്ചിരുന്നതായും പറയപ്പെടുന്നു.ഇരുപതാം നൂറ്റാണ്ടിൽ വയനാട്ടിൽ ആരംഭിച്ച ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നാണിത്.വിദ്യാലയം ആരംഭി്ച്ചത് പുല്ലേരിക്കുന്നിൻറെ പടിഞ്ഞാറെ ഭാഗത്തെ വയൽക്കരയിൽ ആയിരുന്നു.50 കുട്ടികൾക്ക് അധ്യയന സൗകര്യമുള്ള ഒരു വാടകക്കെട്ടിടമായിരുന്നു അന്ന്.അതിനു മുമ്പ് അയൽപക്കത്തുള്ള വീടുകളിലും ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. വിളമ്പുകണ്ടം പ്രദേശത്തിൻറെ ഉന്നമനത്തിൽ എന്നും നിർണായക പങ്ക് വഹിച്ചിട്ടുള്ള ഈ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിർമിച്ചത് 1965 ലാണ്.അത് സ്ഥലത്തെ ഉദാരമതികളായച ന്തു നമ്പ്യാർ മാസ്റ്ററും പുല്ലേരി രാമൻ പിട്ടനും സംഭാവന ചെയത 2 ഏക്കർ സ്ഥലത്തായിരുന്നു.