ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമാണ് കോവിഡ് 19. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കമാണ് കോവിഡ്. കൊറോണ വൈറസുകൾ സാധാരണയായി സസ്തനികളിലും പക്ഷികളെയും ആണ് ബാധിക്കുന്നത്. മനുഷ്യരിൽ ശ്വാസകോശ മായി ബന്ധപ്പെട്ട അവയവങ്ങളെയും അതിനെയും പ്രധാനമായും ബാധിക്കുന്നത്. ഇതിന്റെ സാധാരണയുള്ള ലക്ഷണങ്ങൾ പനി, വരണ്ട ചുമ, ശ്വാസംമുട്ടൽ എന്നിവയാണ്. ലോകത്തിൽ അനേക ലക്ഷം ആളുകളെ ബാധിച്ച ഒരു ലക്ഷത്തിലേറെ പേർ മരണത്തിന് കീഴടങ്ങി കഴിഞ്ഞിരിക്കുന്നു. 2019 നവംബറിലാണ് ചൈനയിലെ വുഹാനിലെ 55 വയസ്സുകാരന് ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. പിന്നീട് കേസുകളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. ഇന്ത്യയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ജനുവരി 30നാണ്, പിന്നീട് ഇത് കൂടുതൽ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തു. covid 19 വ്യാപനം തടയുന്നതിനായി 2020 മാർച്ച് 22 ഇന്ത്യയിൽ കർഫ്യൂ ആചരിക്കുകയും പിന്നീട് മാർച്ച് 24 മുതൽ രാജ്യവ്യാപകമായി പൂട്ടിയിടുകയും ചെയ്തു. കേരളത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി ബ്രേക്ക് ദ ചെയ്ൻ എന്ന ക്യാമ്പിന് തുടക്കം കുറിച്ചു. അതുപോലെ രോഗവ്യാപനം തടയാനായി ഹസ്തദാനം പോലെ സ്പർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുകയും, ചുമക്കുമ്പോഴും തുമ്മുമ്പോഴും കൈ കൊണ്ട് മൂടുകയും പുറത്തേക്കിറങ്ങുമ്പോൾ മുഖം മാസ്ക് കൊണ്ട് കവർ ചെയ്യുകയും, കൈകൾ സോപ്പ് വെള്ളം അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുകയും, ഹാൻഡ് sanitizer ഉപയോഗിക്കുകയും ചെയ്ത് വരുകയാണ് . ഇതോടെ ഇന്ത്യയിൽ പതിനായിരത്തിൽപരം കേസുകൾ സ്ഥിരീകരിച്ചു. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. കേരളത്തിൽ 400ൽ പരം ആളുകൾക്ക് കൊറോണ സ്ഥിതികരിക്കുകയും മൂന്ന് ആളുകൾ മരണപ്പെടുകയും ചെയ്തു. രാജ്യവ്യാപകമായി പൂട്ടിയിട്ടതിനെ തുടർന്നു ആളുകളുടെ സമ്പർക്കം കുറഞ്ഞത് കൊണ്ട് ഇപ്പോൾ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നു. കൂടുതൽ ആളുകൾ രോഗം ഭേദമായി വീടുകളിലേക്ക് തിരിച്ചു പോകുകയും ചെയ്യുന്നു. കുറച്ചു ദിവസങ്ങൾ കൊണ്ട് നമുക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. # STAY HOME STAY SAFE#
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |