ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ മരുതോങ്കരയിലെ നാട്ടുകാരുടെ ആഗ്രഹപ്രകാരം മാങ്ങോട്ട് ശ്രീ. വി.വി. ദക്ഷിണാമൂർത്തി മാസ്റ്ററുടെ ശ്രമഫലമായി 1962 ൽ സർക്കാർ മേഖലയിൽ മരുതോങ്കര ഗവ: എൽ.പി. സ്കൂൾ ആരംഭിച്ചു. ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. ശ്രീ. ചട്ട്യാട്ട് കുഞ്ഞികൃഷ്ണൻ നായർ, ഇരവുചിറ തോമസ്, എച്ചിലാട്ടുമ്മൽ നാരായണൻ നായർ, കല്ലുള്ള പറമ്പിൽ കുഞ്ഞികൃഷ്ണൻ നായർ, ഗോവിന്ദൻ നായർ, വള്ളിപറമ്പിൽ പൊക്കൻ, കാരങ്കോട്ട് കണ്ണൻ, കുറ്റിയിൽ ഒണക്കൻ, മത്തിൽ കുഞ്ഞിരാമവാര്യർ തുടങ്ങിയ നിരവധിപേർ ഈ വിദ്യാലയത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ചവരാണ്‌.

     ആദ്യ വിദ്യാർത്ഥി പറമ്പത്ത് ദേവകിയും വാഴയിൽ രാജനുമാണ്. 59 കുട്ടികളാണ് അന്നു ഉണ്ടായിരുന്നത്. വടകരയ്ക്കടുത്ത് എടച്ചേരി കുഞ്ഞിപറമ്പത്ത്  ശ്രീ. കെ. അനന്തൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. 29 വർഷം പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ടിച്ച അദ്ദേഹം 1992 മാർച്ചിൽ വിരമിച്ചു. 1962 ഒക്ടോബർ മാസം മണിയൂർ കറുന്തോട്ടിയിലുള്ള തറോൽ കരുണാകരൻമാസ്റ്റർ   സഹ അദ്ധ്യാപകനായി വരികയും 1992 മുതൽ 1996 വരെ പ്രധ മാദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
    ഓലഷെഡിൽ തുടങ്ങിയ ഈ വിദ്യാലയം 8 വർഷങ്ങൾക്കു ശേഷം 5 മുറികളോട് കൂടിയ പ്രധാനകെട്ടിടം പൂർത്തിയായി. 1970 ലാണ് അതിന്റെ ഉദ്ഘാടനം നടന്നത്. തുടർന്ന് 1977 ൽ കോഴിക്കോട് ജില്ലാപഞ്ചായത്ത് വക രണ്ട് ക്ലാസ്സ്മുറി സൗകര്യത്തോടെ ഒരു സെമി പെർമനന്റ് കെട്ടിടവും പണിയിപ്പിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് മുഖേന സ്വാതന്ത്യ സുവർണ്ണ ജൂബിലി സ്മാരകമായി കെട്ടി ഉയർത്തിയ സ്കൂൾ മുറ്റം നാട്ടുകാരുടെ വിദ്യാലയവുമായുള്ള ബന്ധം എടുത്ത് കാണിക്കുന്നതാണ്. 85000/- രൂപയോളം ചെലവു വന്ന ഈ പ്രവർത്തിയുടെ പകുതിയും സേവനമായിട്ടാണ് നാട്ടുകാർ ചെയ്തത്. കൂടാതെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തര ശ്രമഫലമായി 13.5 സെന്റ് സ്ഥലം 90000/- രൂപ വില കൊടുത്തു വാങ്ങി. ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പാചകപുര, മൂത്രപ്പുര എന്നിവ സ്ഥാപിക്കുകയും  ചെയ്തു. ശ്രീ. ബിനോയ് വിശ്വം എം.എൽ.എ. യുടെ വികസന ഫണ്ടിൽ നിന്ന് ലഭിച്ച 2,50,000 /- രൂപ കൊണ്ട് നല്ല ഒരു കമ്പ്യൂട്ടർ പ0നമുറി ഒരുക്കാൻ കഴിഞ്ഞു. എം.എൽ.എ. ഫണ്ടിൽ നിന്ന് ഒരു കമ്പ്യൂട്ടറും ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. യുടെ ഫണ്ടിൽ നിന്ന് രണ്ട് കമ്പ്യൂട്ടറും ജാനകിക്കാട് വന സംരക്ഷണ സമിധി യുടെ വകയായി ഒരു കമ്പ്യൂട്ടറും ലഭിച്ചിട്ടുണ്ട്.കൂടാതെ വന സംരക്ഷണ സമിധി സ്കൂളിന് ഗെയിററും സഥാപിച്ചു നൽകി. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ ജനങ്ങളിൽ വിദ്യയുടെ വെളിച്ചം എത്തിച്ച് വിദ്യാസമ്പന്നരായ പൊതുതലമുറയെ വാർത്തെടുത്ത് കൊടുക്കുന്നതിൽ ഈ സരസ്വതി ക്ഷേത്രത്തിന് ഗണനീയമായ സ്ഥാനമുണ്ട്. 
      ആദ്യകാല പി.ടി.എ. പ്രസിഡന്റ് ശ്രീ. പട്യാട്ട് കുഞ്ഞികൃഷ്ണൻ നായരാണ്. അതിൽ ശേഷം കാരങ്കോട്ട് ശങ്കരൻ മാസ്റ്റർ, കുറ്റിയിൽ കുമാരൻ മാസ്റ്റർ, പട്യാട്ട് ഗംഗാധരൻ മാസ്റ്റർ, ഏച്ചിലാട്ടുമ്മൽ രാഘവൻ, ശ്രീ.കെ.ടി.മുരളി, ശ്രീ.സി.കെ.രവീന്ദ്രൻ, ശ്രീ.കെ.പി.മോഹനൻ, ശ്രീ.രാഘവൻ മാവുളളി, ശ്രീ.ദിവാകരൻ.പി.ശ്രീ.കെ.ബാബു, പട്യാട്ട് മോഹനൻ, കെ.എം.പ്രകാശൻ തുടങ്ങിയവരുടെ നിസ്തുലമായ സേവനം ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.ശ്രീ. കുറ്റിയിൽ രവിയാണ് നിലവിലെ പി.ടി.എ പ്രസിഡന്റ്.കുട്ടികളുടെ എണ്ണക്കുറവനുഭവപ്പെടാത്ത ചുരുക്കം ചില സ്കൂളുകളിലൊന്നാണ് ഈ സ്ഥാപനം. പ0ന പാഠ്യേതര പ്രവർത്തനങ്ങളിൽ സബ് ജില്ലയിൽ തന്നെ മികച്ച നിലവാരമുളള വിദ്യാലയങ്ങളിലൊന്നും പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ന് അക്കാദമിക നിലവാരത്തിലും ഭൗതിക സാഹചര്യത്തിലും സമൂഹ പങ്കാളിത്തത്തിലും പ്രദേശത്തെ മറ്റു വിദ്യാലയങ്ങളെക്കാൾ ഏറെ മുൻപന്തിയിലാണ് മരുതോങ്കര ഗവ: എൽ.പി.സ്കൂൾ. നിരവധി കുട്ടികൾ എൽ.എസ്.എസ് ജേതാക്കളായിട്ടുണ്ട്., 1997ലെ എൽ.എസ്.എസ്. പരീക്ഷയിൽ സനൂപ് എൻ.എസ് വിജയം നേടി.തുടർ വർഷങ്ങളിൽ അശ്വതി.വി.വി, അശ്വതി.ജി .മുരളി, പ്രിബിൻ ലാൽ, രസ്ന. കെ.കെ, ദീപേന്ദ്.വി.കെ, കീർത്തന പ്രഭാകരൻ, അമൃത.പി.എസ്.അശ്വന്ത് മോഹൻ, അശ്വതി.കെ, മാളവിക.ബി.അജയ്, ഹരിനന്ദ്. കെ, അഭിരാം.സി.കെ, കാദംബരി വിനോദ് തുടങ്ങിയ ഒട്ടേറെ പേർക്ക് ഈ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
    എല്ലാ വിദ്യാർത്ഥികളെയും സഞ്ചയിക നിക്ഷേപ പദ്ധതിയിൽ ചേർത്തുകൊണ്ട്   1997 ൽ നിക്ഷേപ പദ്ധതി തുടങ്ങുകയും ഇപ്പോഴും തുടർന്ന് വരികയും ചെയ്യുന്നു.ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കുന്ന പദ്ധതി രക്ഷിതാക്കളുടെ സഹകരണത്തോടെയും, സ്പോൺസർഷിപ്പിലൂടെ പൊടിയരിക്കഞ്ഞി വിതരണവും കുറേ വർഷങ്ങളായി നടപ്പിലാക്കി വരുന്നു.
   പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രത്യേക പ്രവർത്തനങ്ങൾ നടത്തി വരുന്നു. സബ്ജില്ലാ വ്യക്തിഗതാ ചാമ്പ്യൻഷിപ്പിൽ കെ.പി അമൽ മോഹൻ, ശ്യാംജിത്ത്, എന്നിവർക്ക് ലഭിച്ചിട്ടുണ്ട്. ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സ്കൂൾ വികസന സമിതിയുo പി.ടി.എ.യും. എസ്.എസ് .ജി.യും, പൂർവ്വ വിദ്യാർത്ഥി സoഘടനയും നിരന്തരമായി ശ്രമിച്ചു വരുന്നു. പ0ന പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം ഇംഗ്ലീഷ് മെച്ചപ്പെടുത്താനായി സപോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ എന്നിവ പി.ടി.എ യും സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെയും സഹായത്തോടെ നടത്തി വരുന്നു പി.ടി.എ യുടെ നേതൃത്വത്തിൽ മൂന്ന് വർഷത്തോളമായി ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ് നടത്തി വരുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ ശ്രീ . എ. അബ്ദുറഹിമാൻ  ഹെഡ്മാസ്റ്റർ ആയും ശ്രീമതിമാർ  രജിഷ എം,ആർ , ഷാന്റി ജോൺ ,ജിജി വി.എം , വിജിഷ.പി.പി , ശ്രീ .നവാസ് മൂന്നാംകൈ, എന്നിവർ  പ്രൈമറി  വിഭാഗത്തിലും നിഷ, സുജയ എന്നിവർ പ്രീ പ്രൈമറി അദ്ധ്യാപകരായും ജോലി ചെയ്തുവരുന്നു.
     ദിനാഘോഷങ്ങൾ പൊതുജനപങ്കാളിത്തത്തോടെ വളരെ നല്ല രീതിയിൽ നടത്തപ്പെടുന്നു. വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന പി.ടി.എ. എം.പി.ടി.എ. എസ്.എം.സി, എസ്.എസ്.ജി. എന്നിവ നിലവിലുണ്ട്.