ജി എൽ പി എസ് മരക്കടവ്/ഹൈടെക് വിദ്യാലയം
ഹൈ ടെക് സ്കൂൾ എന്ന് പറയാൻ പറ്റില്ലെങ്കിലും കുട്ടികൾക്ക് പഠിക്കാൻ ആവശ്യത്തിന് ലാപ്‌ടോപ്പുകൾ ഇപ്പോൾ സ്കൂളിൽ നിലവിലുണ്ട്.കുട്ടികൾക്കും അധ്യാപകർക്കുമായി പതിനഞ്ചു ലാപ്ടോപ്പുകളും ഒരു ഡെസ്ക് ടോപ്പും ,ടി വി യും ,മൂന്നു പ്രോജെക്ടറും ഉണ്ട്.ആഴ്ചയിൽ ഓരോ ദിവസം മാറി മാറി ഒരു പീരിയഡ് കുട്ടികൾക്ക് കംപ്യൂട്ടർ പരിശീലനം നൽകുന്നു.കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിനും വീഡിയോസ് ഗെയിംസ് എടുക്കുന്നതിനുമെല്ലാം കുട്ടികൾ പ്രാപ്തരാണ്.



