ഇംഗ്ലീഷ് ഭാഷയിൽ വിദ്യാർത്ഥികൾക്ക് അവഗാഹമുണ്ടാക്കുന്നതിനും പിന്നാക്കം നിൽക്കുന്നവർക്ക് പിന്തുണ നൽകുന്നതിനും വേണ്ടി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഭാഷാപരമായി പിന്നാക്കം നിൽക്കുന്നവ‍ക്ക് എഴുത്ത്, വായന എന്നിവയിൽ താൽപര്യം ജനിപ്പിക്കുന്ന വിവിധ പദ്ധതികൾ ക്ലബ്ബ് നടത്തിവരുന്നു. സ്കൂളിൽ വിവിധ ദിനാചരണങ്ങൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളും ക്ലാസുകളും നടത്തുന്നു.