ശുചിത്വം

നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ശുചിത്വത്തിൽ പെട്ടവയാണ് വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇവയൊക്കെ. കുളിക്കുക, പല്ല് തേക്കുക, നഖം മുറിക്കുക, ആഹാരത്തിന് മുമ്പും ശേഷവും കൈ കഴുകുക, കക്കൂസിൽ പോയി വന്ന ശേഷം കൈകൾ രണ്ടും സോപ്പോ ഹാൻറ് വാഷോ ഇട്ട് നന്നായി കഴുകുക. പരിസരവും ശുചിത്വത്തിൽ പെട്ടതാണ്. വീടും പരിസരവും വൃത്തിയായി സീക്ഷിക്കുക. പ്ലാസ്റ്റിക് ഉപകരണങ്ങൾ ഉപയോഗിച്ചതിന് ശേഷം പരിസരത്ത് കളയാതിരിക്കുക. കെട്ടിക്കിടക്കുന്ന വെള്ളം തുറന്ന് വിടുക. ശുചിത്വം പാലിച്ചില്ലെങ്കിൽ പല രോഗങ്ങളും നമ്മെ വേട്ടയാടും. കോളറ, ചിക്കൻ ഗുനിയ, മലേറിയ, ഡെങ്കിപ്പനി, മുതലായവ അതിൽപ്പെടുന്നു. ശുചിത്വം നമ്മെ രോഗങ്ങളില്ലാതെ സൂക്ഷിക്കും.

ആയിഷ മിദ്ഹ
3 A ജി.എൽ.പി സ്കൂൾ പേരാൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം