കാട്ടുനായ്ക്കർ

ലിപിയില്ലാത്ത കന്നഡ ഭാഷ സംസാരിക്കുന്ന ഗോത്രവർഗ്ഗസമൂഹമാണ് കാട്ടുനായ്ക്കർ.പൂർണമായും വനവിഭവങ്ങളെ ആശ്രയിച്ചായിരുന്നു ഇവരുടെ ജീവിതം.വനത്തോട് ചേർന്നോ വനാന്തർഭാഗങ്ങളിലോ കോളനികളിൽ ഇവർ വസിക്കുന്നു.സ്വന്തമായി ഭൂമിയോ മറ്റുസ്വത്തുക്കളോ ഇവർക്കില്ല.വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലാണ് ഈ വിഭാഗം.മറ്റു സമൂഹങ്ങളുടെ ആശ്രിതരായാണ് ഇവർ കഴിയുന്നത്.പ്രത്യേകമായ ആചാരാനുഷ്ഠാനങ്ങൾ ഈ വിഭാഗത്തിനും ഉണ്ട്.വനവിഭവങ്ങൾ പ്രത്യേകിച്ച് തേൻ ശേഖരിക്കുന്നതിൽ നിപുണരാണ്‌ കാട്ടുനായ്ക്കർ.