സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനും സാധനങ്ങൾ സൂക്ഷിക്കുന്നതിനും വളരെ സൗകര്യമുള്ള കിച്ചൺ കം സ്റ്റോർ റൂം ഉണ്ട് .ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് ഉൾപ്പെടെ ഏഴ് ടോയ്ലറ്റുകളും ഒരു മൂത്രപ്പുരയും ഉണ്ട് . കുടിവെള്ള സൗകര്യത്തിനായി വറ്റാത്ത കിണറും സ്കൂളിലെ പച്ചക്കറി തോട്ടത്തിലേക്ക് ജലസേചനത്തിനായി മഴവെള്ള സംഭരണിയും നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി   വാഹനവും സ്കൂളിന് സ്വന്തമായി ഉണ്ട്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തിനായി കമ്പ്യൂട്ടറുകൾ ,മൈക്ക് സെറ്റ് ,എൽസിഡി പ്രൊജക്ടർ - കളും കുട്ടികളുടെ മാനസികോല്ലാസത്തിനായി സൈക്കിൾ, കളിയുപകരണങ്ങൾ എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.