സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ വള്ളിയോത്തു പ്രദേശത്ത്‌ പച്ച പുതച്ച പാടങ്ങളുടേയും തോടിന്റെയും കരയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരാൻ തുടങ്ങിയിട്ടു ഏകദേശം 90 വർഷത്തോളമായി. ഈ ഭാഗത്തെ സാധാരണക്കാരായ ജനങ്ങൾക്കു ഈ വിദ്യാലയം ഒരു അനുഗ്രഹം തന്നെയാണ് നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. ഇവരുടെ പരസ്‌പര സഹകരണവും കൂട്ടായ്മയും ഈ സ്കൂളിന് എന്നെന്നും പുരോഗതിയുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നുള്ളത് അതിശയോക്തിയല്ല.

1926 ൽ ആണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ മദിരാശി പ്രവിശ്യയുടെ ഭാഗമായ മലബാർ ജില്ലയിലെ കുറുമ്പ്രനാട് താലൂക്കിൽ പെട്ട ഈ പ്രദേശത്തു ഇതിനുവേണ്ട കെട്ടിടം നിർമിച്ചു നൽകിയത് പൗരപ്രമുഖനും വിദ്യാഭ്യാസതല്പരനുമായ ശ്രീമാൻ പി.കെ. ചാത്തുനായർ ആയിരുന്നു. ഹിന്ദു ബോയ്സ് എലമെന്ടറി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തപ്പോൾ ബോർഡ് ബോയ്സ് ഹിന്ദു സ്കൂൾ എന്നായി. കേരളപിറവിയോടുകൂടി ജി എൽ പി എസ് പള്ളിയോത്ത് എന്നറിയപ്പെടാൻ തുടങ്ങി..