ജി എൽ പി എസ് ചേഗാടി/ പരിസ്ഥിതി ക്ലബ്ബ്
ഈ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്തിവരുന്നു. ഒന്നു മുതൽ നാലുവരെ ക്ലാസിലെ ഇരുപതോളം കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. SS Kയിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ ജൈവ വൈവിധ്യ പാർക്കും പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ സജീകരിച്ചിട്ടുണ്ട്. വിവിധ തരം ഔഷധ സസ്യങ്ങൾ, ഫലവർഗങ്ങൾ, പൂച്ചെടികൾ എന്നിവ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പരിപാലിച്ച് വരുന്നു. ഔഷധസസ്യങ്ങളുടെ പരിപാലനത്തിനാണ് കൂടുതൽ മുൻതൂക്കം നൽകുന്നത്. ലക്ഷ്മിതരു ആര്യവേപ്പ്, നീലയമരി തുളസി, പനിക്കൂർക്ക, നാരകം, മുള്ളാത്ത എന്നിവ ഇതിൽ പെടും. പരിസ്ഥിതി ക്ലബിലെ അംഗങ്ങൾ തന്നെയാണ് ചെടികൾ വെള്ളമൊഴിച്ച് പരിപാലിക്കുന്നത്.നെല്ലി ,ജാതി, നാരകം, സർവ്വ സുഗന്ധി പഴവർഗങ്ങളായ ലിച്ചി , സ്ട്രോബറി, അനാർ, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ഇതിൽ പ്പെടുന്നു.