ജി എൽ പി എസ് ചണ്ണാലി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിൽ ബത്തേരി ഉപജില്ലയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിന് കീഴിൽ 1956 ജൂൺ 1 ന് സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ചണ്ണാളി ഗവൺമെൻറ് എൽ.പി.സ്കൂൾ. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഏകദേശം 172 കുട്ടികൾ ഇന്ന് ഇവിടെ പഠിക്കുന്നു.വയനാട് ജില്ലയിലെ തന്നെ ആദ്യ ഹൈടെക്ക് വിദ്യാലയമാണിത്.ചണ്ണാളി ഗവൺമെൻറ് എൽ.പി.സ്കൂൾ 1956 ൽ ഒരു ഓല ഷെഡ്ഡിലാണ് പ്രവർത്തനമാരംഭിച്ചത്. പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടി ആണെങ്കിലും ഒരുപാട് പേർക്ക് അക്ഷരവെളിച്ചം ഏകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു .ഈ വിദ്യാലയം ഇന്ന് പ്രദേശവാസികളായ നൂറുകണക്കിന് സാധാരണ വിദ്യാർത്ഥികളുടെ പഠന കേന്ദ്രമാണ് .ചണ്ണാളിജൈല മൻസിലിൽപരേതനായ ശ്രീ യൂസഫ് റാവുത്തറാണ് വിദ്യാലയത്തിന് വേണ്ടി സ്ഥലം ദാനം ചെയ്തത്. പ്രദേശവാസികളായ ഒട്ടേറെപ്പേരുടെയും മുൻ അധ്യാപകരുടേയും സേവനം ഈ വിദ്യാലയത്തിൻെറ പുരോഗതിക്ക് പിന്നിലുണ്ട് .വിദ്യാലയ പുരോഗതിക്ക് വേണ്ടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് എസ് എസ് കെ എന്നിവരുടെ മികച്ച സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.... അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു .