ജി എൽ പി എസ് കൂടലിൽ/ചരിത്രം
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് കൂടലിൽ ഗവ:എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബർ 3-നാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളിൽ പഠിക്കുന്ന കുട്ടികളിലേറെയും.ഇവരെകൂടാതെ പട്ടികർഗ്ഗക്കാരായ പണിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളും ഇവിടെ അധ്യയനം നത്തുന്നുണ്ട്.1990-കളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീ ണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്.