ചരിത്രം

പണ്ട് കാലത്ത്  കടലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന  കൊച്ചു ഗ്രാമം പിന്നീട് കടൽമാട് എന്ന പേരിൽ അറിയപ്പെട്ടു. ഈ കൊച്ചു ഗ്രാ‍മത്തിൽ 1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ആശ്രിതനായിരുന്ന ശ്രീമാൻ കാപ്പൻ മൊയ്തീന്റെയും നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി സൗജന്യമായി കിട്ടിയ സ്ഥലത്ത് കട‍ൽമാട് ഗവ:  എ‍ൽ പി സ്കൂൾ സ്ഥാപിതമായി. ശ്രീ മുഹമ്മദലി മാസ്‍ററ റായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തുടക്കത്തിൽ 400റോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. അന്ന് ഗതാഗത സൗകര്യങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ കുറവായിരുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും  ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.  ബഹു. വിദ്യാഭ്യാസ മന്ത്രി ചക്കേരി  അഹമ്മദ് കുട്ടിയുടെ സ്വാധീനം ഉപയോഗിച്ചാണ് സ്കൂളിനുള്ള അനുമതി നേടിയെടുത്തത്. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സാമ്പത്തിക സഹായം ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. മുഹമ്മദലി മാസ്‍ററർ, രാഘവൻ  മാസ്‍ററർ, ജസീന്ത ടീച്ചർ, ജോയ് സാർ, ശോഭന ടീച്ചർ, ഉഷ ടീച്ചർ തുടങ്ങിയവർ പ്രശംസയർഹിക്കുന്ന പ്രധാനാധ്യാപകരിൽ ചിലരാണ്. ഇപ്പോൾ  ഒരു പ്രധാന അധ്യാപികയും മൂന്ന് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയും  ഉണ്ട്.  നിലവിൽ വിദ്യാലയത്തിൽ  ദിനാചരണപ്രവർത്തനങ്ങൾ , സ്കൂൾ- ക്ലാസ് ലൈബ്രറികൾ , പരിസ്ഥിതി ക്ലബ്ബ്,ഗണിത ലാബ് , ഭാഷാ ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.     

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം