ജി എൽ പി എസ് അമ്പലവയൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹി ത്യവേദി .

2020-21 അധ്യയന വർഷത്തേ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം ജൂലൈ 26 ന് ശ്രീ റോയ്സൺ പിലാക്കാവ് (കവി, അഭിനേതാവ് , വിദ്യാരംഗം അവാർഡ് ജേതാവ്) ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം ചെയ്തു. നാളേക്കൊരു തണൽ എന്ന ഡിജിറ്റൽ മാഗസിൻ പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് തയാറാക്കുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രരചന, കവിതാ രചന, കഥാ രചന ....etc. കവിതാ രചനയിൽ സബ് ജില്ലാ തലത്തിൽ അംനാ നസ് റിൻ വിജയിയായി.കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം ജനിപ്പിക്കുന്നതിനും സമ്പാദ്യശീലം വളർത്തുന്നതിനും വേണ്ടി ആരംഭിച്ച ഒരു തനതു പ്രവർത്തനമാണ് ആയിരം കാന്താരി പൂത്തിറങ്ങി

ഈ പ്രവർത്തനത്തിന്റെ ആരംഭത്തിൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതിനായി കാന്താരി കൃഷിയിലൂടെ വിജയം വരിച്ച കണമല ഗ്രാമത്തിന്റെ കഥ പറയാൻ കണമല സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ശ്രീ ബിനോയ് കണമല ഗൂഗിൾ മീറ്റിലൂടെ കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചു.