ജി എൽ പിസ്കൂൾ മുണ്ടൂർ /സ്കൂൾ ആകാശവാണി

കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കാനായി വിദ്യാലയ സമയത്തെ ഇടവേളകളിൽ ഓരോ ക്ലാസ്സുകളായി സ്കൂൾ ആകാശവാണിയിലൂടെ പരിപാടികൾ അവതരിപ്പിക്കുന്നു. സ്കൂൾ വാർത്തകൾ, കഥാകഥനം, ലളിതഗാനം, കവിതാലാപനം, നാടൻപാട്ട്, ചിന്താവിഷയം, ചോദ്യം...... തുടങ്ങിയ പരിപാടികളാണ് സ്കൂൾ ആകാശവാണിയിലൂടെ അവതരിപ്പിക്കുന്നത്.

     സ്കൂൾ ആകാശവാണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച  കുട്ടികൾക്ക് തൃശൂർ ആകാശവാണി നിലയം സംപ്രേഷണം ചെയ്യുന്ന മഴവില്ല് എന്ന പരിപാടിയിൽ പങ്കെടുക്കാനവസരം ലഭിച്ചത് വിദ്യാലയത്തിന് അഭിനാർഹമാണ്