ജി എൽ നിമി
ഞങ്ങളുടെ സ്കൂളിലെ മലയാളം അധ്യാപകനും സീനിയർ അസ്സിസ്റ്റന്റുമായ നിമി സർ 2001 ൽ സ്കൂളിൽ ജോയിൻ ചെയ്യുകയും സ്കൂളിലെ പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകനാണ് .കുട്ടികൾക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയപ്പെട്ട ഇദ്ദേഹം ഇപ്പോൾ ഞങ്ങളുടെ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ആയി സ്കൂളിന്റെ എല്ലാ പ്രവർത്തങ്ങൾക്കും ചുക്കാൻ പിടിക്കുന്നു .സ്കൂൾ ലൈബ്രേറിയനായും ജെ ആർ സി കോർഡിനേറ്റർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്ഹരിത വിദ്യാലയം റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടു സ്കൂൾ ലൈബ്രറി നവീകരിക്കുകയും ,ചിട്ടപ്പെടുത്തുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു .ഇതിനു പിന്നിൽ പ്രവർത്തിച്ചതും ഇദ്ദേഹം ആണ് .സ്കൂൾ പി ടി എ വരവുചെലവ് കണക്കുകൾ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്