സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സേവനത്തിൻ്റെ പാതയിൽ 100 വർഷം പിന്നിട്ട വിദ്യാലയമാണ് ഗവ. ഫിഷറീസ് എൽ.പി സ്കൂൾ കണ്ണങ്കടവ്. 1919ൽ സ്ഥാപിതമായാണ് ഈ വിദ്യാലയം. ആരംഭദശയിൽ ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് പ്രവർത്തിച്ചതെങ്കിലും ഇപ്പോൾ രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങൾ സ്വന്തമായി ഉണ്ട്.ഇതിലൊന്ന് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അഹമ്മദ് കോയ ഹാജി ഇരുപത് വർഷം മുമ്പ് നിർമ്മിച്ച് നൽകിയതാണ് .

അമ്പത് സെൻ്റ് സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 31 കുട്ടികളാണ് ഉള്ളത് .പഠിതാക്കളിൽ 99 ശതമാനവും മത്സ്യ‍‍‍ത്തൊഴി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ലാളികളുടെ മക്കളാണ്.പഠന നിലവാരത്തിലുംകലാസാംസ്കാരിക പ്രവർത്തനത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.