അഡൾ ടിങ്കറിങ് ലാബ്: ഭാരത സർക്കാരിന്റെ സമിതിയായ നീതി ആയോഗിന്റെ കീഴിൽ അഡൾ ഇന്നോവേഷൻ മിഷന്റെ ഭാഗമായ അഡൾ ടിങ്കറിങ് ലാബ് 2018 ൽ നമ്മുടെ വിദ്യാലയത്തിൽ സ്ഥാപിതമായി.   2019 ജനുവരി 21 ന് ലാബിന്റെ ഉദ്‌ഘാടനം ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. ശ്രീ. കെ. വി. അബ്ദുൽ ഖാദർ നിർവഹിച്ചു.

ശാസ്ത്ര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളെ താല്പര്യമുള്ളവരാക്കുവാനും മികച്ച ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുവാനും അഡൾ ടിങ്കറിങ് ലാബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.

2019 ജനുവരി മുതൽ ലാബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. കോവിഡ് 19 വ്യാപനം മൂലം പ്രതികൂല സാഹചര്യത്തിലും ഓൺലൈൻ ക്ലാസ്സുകളിലൂടെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയും വിദ്യാർഥികൾ അവരുടെ പ്രോജെക്റ്റുകൾ യഥാസമയം പൂർത്തീകരിച്ചു.

കേരളത്തിലെ അമ്പതിൽ അധികം വിദ്യാലയങ്ങളിലെ കുട്ടികൾ അവരുടെ പ്രോജെക്റ്റുകൾ അവതരിപ്പിക്കുന്ന 'CRINNO LABS' സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ മിടുക്കരായ വിദ്യാർത്ഥികൾ പലതവണ 'STUDENT OF THE MONTH' പട്ടം നേടീട്ടുണ്ട്.

  1. അമാനി മഷൂദ 10 C (JUNE 2021)
  2. മുഹമ്മദ് സനാഫ് നൗഷാദ് 9 A (JUL, AUG, SEP, OCT 2021)
  3. താജ് നാസർ 10 A ( DEC 2021)

2019 മെയ് മാസത്തിൽ തുടങ്ങിയ ATL TINKER PRENEUR BOOT CAMP ൽ താജ് നാസർ 10 A പങ്കെടുത്തു. അഡൾ ഇന്നോവേഷൻ മിഷന്റെ പാർട്ടിസിപാഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു.

പ്രോജെക്റ്റുകൾ പൂർത്തീകരിച്ചവർ:

  1. മുഹമ്മദ് സനാഫ് നൗഷാദ് 9 A
  2. താജ് നാസർ 10 A
  3. അമാനി മഷൂദ 10 C
  4. അഞ്ജന കൃഷ്ണ 10 A
  5. നിള കൃഷ്ണ (+2 Sci)
  6. സാദിയ (+2 Sci)

മുഹമ്മദ് സനാഫ് നൗഷാദ് തയ്യാറാക്കിയ പ്രോജെക്റ്റുകൾ:

  • WHETHER INFO APP
  • VOICE ASSISTANT APP
  • ONE V ONE APP ( വാട്സാപ്പ് പോലെ ഫോൺ നമ്പറിന് പകരം ഗൂഗിൾ എക്കൗണ്ട് ഉപയോഗിച്ച് കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ആപ്പ്)
  • VOICE CALCULATOR APP
  • QUIZ APP
  • ENGLISH DICTIONARY APP

(ഇവയിൽ അധികവും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ദൈനംദിനം പ്രവർത്തനങ്ങൾക്ക് സഹായകരമായ അപ്പ്ലിക്കേഷനുകളാണ്)

ദേശീയ തലത്തിൽ യുവ ശാസ്ത്രജ്ഞരെ കണ്ടെത്താൻ നടത്തുന്ന (YOUNG SCIENTIST INDIA 2021-22) മത്സരത്തിൽ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 21 വിദ്യാർത്ഥികളിൽ നമ്മുടെ വിദ്യാലയത്തിലെ മുഹമ്മദ് സഫ്‌വാൻ ഉൾപ്പെട്ടിട്ടുണ്ട്.