ചെറുതാഴം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ചെറുതാഴം ഗ്രാമപഞ്ചായത്ത്.


കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തും ആണ് ചെറുതാഴം .  ശ്രീരാമനും ഹനുമാനും സമർപ്പിച്ചിരിക്കുന്ന പ്രസിദ്ധമായ ഹനുമാരമ്പലം സ്ഥിതി ചെയ്യുന്ന സ്ഥലമാണിത് .കഥകളി കലയ്ക്ക് പുതിയ മാനം നൽകിയ കലാമണ്ഡലം കൃഷ്ണൻ നായരുടെ ജന്മസ്ഥലം കൂടിയാണ് ചെറുതാഴം . "പഞ്ചവാദ്യം", "തായമ്പക", "ചെണ്ടമേളം" തുടങ്ങിയ പരമ്പരാഗത സംഗീത ഇനങ്ങളിൽ പ്രാവീണ്യമുള്ള നിരവധി കലാകാരന്മാർ ചെറുതാഴത്ത് ഉണ്ട്. ചെറുതാഴത്തെ പുതുതലമുറയും ഈ കലാരൂപങ്ങളിൽ പരിശീലനം നേടുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

ചെറുതാഴം വില്ലേജ് ഓഫീസ്

ചെറുതാഴം ബാങ്ക്

ഹോമിയോ ഡിസ്പൻസറി

ഭൂമിശാസ്ത്രം

ചെറൂതാഴം ഗ്രാമപഞ്ചായത്തിനു 32.18 ച.കി.മീ ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.

പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറുഭാഗത്ത് കുഞ്ഞിമംഗലം, രാമന്തളി ഗ്രാമപഞ്ചായത്തുകളും, വടക്ക് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക് പരിയാരം, ഏഴോം ഗ്രാമപഞ്ചായത്തുകളും, തെക്ക് ഏഴോം,മാടായി ഗ്രാമപഞ്ചായത്തുകളുമാണ്..

ശ്രദ്ധേയരായ വ്യക്തിക‍‍ൾ

ഡോ.എ൯.വി പി ഉണിത്തിരി

ടി.വി രാജേഷ്

എ൯.ഐ നാരായണ൯

കലാമണ്ഢലം കൃഷ്ണ‍‍൯ നായ‍ർ

ആരാധനാലയങ്ങ‍ൾ

രാഘവപുരം ഹനുമാരമ്പലം

ഫാ.സുക്കോ‍‍ൾ ച‍ർച്ച്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

 
ജി എച് എസ് എസ് ചെറുതാഴം

ജി എച്ച് എസ് എസ്ചെറുതാഴം

ജി യു പി എസ് പുറച്ചേരി

ജി എൽ പി എസ് ചെറുതാഴം സൗത്ത്

പിലാത്തറ യു പി എസ്

അറത്തിൽ വി എം എൽ പി എസ്

അതിയടം എൽ പി എസ്

എ എൽ പി എസ് ചെറുതാഴം

എസ് വി എ പി ബി കെ ഡി എ എൽ പി എസ് വയലപ്ര

ശ്രീരാമവിലാസം എൽ പി എസ് ചെറുതാഴം

വാരണകോട് എൽ പി എസ്

വി ഡി എൻ എം ജി ഡബ്ല്യു എൽ പി എസ് എഴിലോട്

കാരുണ്യനികേതൻ സ്കൂൾ

സ്കൂൾ മേരി മാതാ സീനിയർ സെക്കൻഡറി സ്കൂൾ

ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ

ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ

അരവിന്ദ വിദ്യാലയം

ചിത്രശാല