ചൈനയിൽ നിന്നും പുറപ്പെട്ടൊരീ വൈറസ്
കോവിഡ്-19 എന്നതിനെ വിളിപ്പൂ നാം
മാലോകരെയെല്ലാം ഭീതിയിലാക്കീട്ടു
മരണം വിതയ്ക്കുന്നതിന്നീ വൈറസുകൾ
കൊറോണയ്ക്കതിരായ് മരുന്നുകളില്ലത്രെ
പക്ഷേ ഭീരുക്കളാവേണ്ടതില്ലിന്നു നാം
ഡോക്ടറും സർക്കാരും ചൊല്ലുന്ന കാര്യങ്ങൾ
മാനിക്കുക വേണമിന്നു നാം കൂട്ടരേ
സോപ്പുപയോഗിച്ചു കൈകൾ ശുചിയാക്കൂ
ഒരു മീറ്റർ അകലത്തിൽ നിൽക്കേണമിന്നു നാം
കഷ്ടകാലമിതും പോയി മറഞ്ഞിടും
പുത്തൻ പ്രഭാതമുണ്ടായ് വരും കൂട്ടരേ