തിരിഞ്ഞു നടന്നപ്പോൾ
ഇടവഴിയിൽ മറന്നുവെച്ചുപോയ
ഓർമ്മകൾ എന്നെ തലോടി.
വിദൂരതയിൽ നിന്നും
പറന്നെത്തിയ മാലാഖമാർ
അവരെ ഞാൻ കണ്ടത്
മരവിച്ചു പോയ െകകളെ
തൊട്ടു നോക്കാൻ
അനുവാദം ചോദിക്കുമ്പോഴാണ്
അകലങ്ങൾ മോഹിച്ച്
ചതിച്ച് കൊന്നപ്പോൾ
മായാത്ത പാപത്തിന്റെ രക്തക്കറകൾ
എന്നിൽ ചോദ്യചിഹ്നമായ് .
വിളക്കണച്ച എണ്ണയിലേക്കെന്നെ
വലിച്ചിഴച്ചത് അവനാണ് .
നിയമപാലകനെയും
ഭയപ്പെടുത്തുന്ന വില്ലൻ
തൂക്കിക്കൊല്ലൻ വിധിക്കാത്ത
ക്രൂരനെ
'ഹാന്റ് വാഷിട്ട്' ഞാൻ ശ്വാസം മുട്ടിക്കും
ചാവുവോളം ........