ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/വിദ്യാരംഗം
പ്രവർത്തനങ്ങൾ
വായനാവസന്തം ........ വാടാനാംകുറുശ്ശി സ്കൂളിൽ വായനാവാരവുമായി ബന്ധപ്പെട്ട് നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ തങ്ങളുടെ അനുഭവ പാഠങ്ങൾ പങ്കുവെച്ചു .....ഒപ്പം കുട്ടികൾക്ക് ആശംസകളും നേർന്നു....... വായനയുടെ പ്രാധാന്യം,കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, വ്യക്തിത്വ വികസനത്തിൽ വായനയുടെ പങ്ക് തുടങ്ങിയ നിരവധിയായ വിഷയങ്ങൾ അവർ കുട്ടികൾക്ക് മുൻപിൽ ഭംഗിയായി അവതരിപ്പിച്ചു .... നടന്നു വരുന്നു
മലയാള സുകൃതം .....
കേരളപ്പിറവി ദിനാചരണവുമായി
ബന്ധപ്പെട്ട് വാടാനാംകുറുശ്ശി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ .കേരളത്തിന്റെ
തനത് കലാരൂപങ്ങളായ നങ്ങ്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, പുള്ളുവൻ പാട്ട് ,പാഠകംതുടങ്ങിയവ അവതരിപ്പിച്ച് കുട്ടികൾ ദിനാചരണത്തിൽ പങ്കാളികളായി ..... ഇതിനു പുറമേ ചിത്രരചനകൾ, നാടൻ പാട്ടുകൾ, പ്രസംഗങ്ങൾ തുടങ്ങിയവയിലും ധാരാളം കുട്ടികൾ പങ്കെടുത്തു ... സ്കൂൾ ഹെഡ്മിസ്ട്രസ്സ് വി.എം ലത ടീച്ചറുടേയും, ക്ലാസ്സ് അധ്യാപകരുടേയും പിന്തുണയിൽ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ മറ്റൊരു കേരളപ്പിറവി ദിനവും കടന്നു പോയി .....