നാടകവീട്

വിദ്യാലയത്തിലെ അഭിനയപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപം നൽകിയ കൂട്ടായ്മയാണ് നാടകവീട്. 2014 -ലാണ് നാടകവീട് തുടക്കം കുറിച്ചത്. നാടകവീട് അംഗങ്ങൾക്കായി രണ്ടു ദിവസത്തെ സർഗ്ഗാത്മക നാടകക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ പിലാത്തറ പടവ് ക്രിയേറ്റീവ് പ്രവർത്തരായ പ്രകാശൻ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വിജയകരമായി ക്യാമ്പ് നടന്നു.

 
പോസ്റ്റർ-നാടകക്കളരി
 
സർഗ്ഗാത്മക നാടകക്കളരി

ദ്വിദിന സർഗ്ഗാത്മക നാടക ശിൽപശാലയിലെ ദൃശ്യങ്ങൾ

ഉപജില്ലാ - ജില്ലാ തല കലോത്സവങ്ങളിലെ നാടകമത്സരത്തിൽ വിദ്യാലയത്തിലെ അഭിനയപ്രതിഭകൾ വിവിധ വർഷങ്ങളായി സമ്മാനം നേടിവരുന്നുണ്ട്.

 
നാടകസംഘം അദ്ധ്യാപകർക്കൊപ്പം
 
നാടകസംഘം

നിറക്കൂട്ട്

 
 
 

ക്ലാസ് മുറികളിലെ കലാപഠന പ്രവർത്തനങ്ങൾ

 
മുലയൂട്ടൽ വാരാചരണം-പോസ്റ്റർ രചനാ മത്സര സൃഷ്ടികൾ
 
അദ്ധ്യാപകദിന പോസ്റ്റർ-2018

സർഗവേദി

ഓണോത്സവം

ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിപുലമായ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
ഓണോത്സവം-2012
2012 ആഗസ്ത് 24 ന് ഓണാഘോഷത്തോടനുബന്ധിച്ച് ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരം നടത്തി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം വിതരണം ചെയ്തു. ഓണസദ്യ നടത്തി.
ഓണോത്സവം-2013
പടിയൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പൂക്കളങ്ങളൊരുക്കി. ക്ലാസടിസ്ഥാനത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം വിതരണം ചെയ്തു. മിഠായി വിതരണം ചെയ്തു. ചെണ്ടമേളത്തോടൊപ്പം മാവേലി ക്ലാസ് സന്ദർശനം നടത്തി സമ്മാനപ്പൊതികൾ നൽകി. കുട്ടികളുടെ വടംവലി മത്സരവും അരങ്ങേറി. തുടർന്ന് പായസവിതരണം നടന്നു. തുടർന്നു നടന്ന ഓണസംഗമത്തിൽ, പടിയൂർ ഗ്രാമപ്പഞ്ചായത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പച്ചക്കറികൃഷിയുടെ പഞ്ചായത്തുതല വിത്തുവിതരണപദ്ധതി ഉദ്ഘാടനവും, പൂക്കളമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.രാഘവൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.വി.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് കെ.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പടിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ കെ.വി.വിനേഷ് കുമാർ പദ്ധതിവിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് രാജീവ്കുമാർ, കെ.കെ.പുഷ്പജ എന്നിവർ സംസാരിച്ചു. സ്കൂൾലീഡർ അമൽദാസ് നന്ദി പറഞ്ഞു.
ക്ലാസ് തല പൂക്കളമത്സരവും ഓണസദ്യയും

ഓണോത്സവം-2014

 
ഓണപ്പൂക്കളം-2014

എട്ടാംക്ലാസുകാരൻ ഋഷികേശ് മഹാബലി വേഷത്തിൽ ഓരോ ക്ലാസ്സിലും കയറിയിറങ്ങി. പൂക്കളമത്സരം നടന്നു. ക്ലാസടിസ്ഥാനത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം വിതരണം ചെയ്തു. പി റ്റി എ യും, അധ്യാപകരും ചേർന്നൊരുക്കിയ ഓണസദ്യ വളരെ ഗംഭീരമായിരുന്നു.
ക്ലാസ് തല പൂക്കളമത്സരവും ഓണസദ്യയും

ഓണോത്സവം-2015

 
മാവേലിയും പ്രജകളും-2015

ഒമ്പതാം ക്ലാസുകാരൻ ജിതിൻ മാവേലിയുടെ വേഷത്തിൽ ചെണ്ടമേളങ്ങളോടെ ക്ലാസ്സുകളിലെ പൂക്കളങ്ങൾ സന്ദർശിച്ചു. സ്കൂൾ പരിസരത്ത് പ്രദക്ഷിണം വെച്ചു. പൂക്കളമത്സരം നടത്തി. ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച ക്ലാസ്സിന് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികളുടെ കായികമത്സരങ്ങളും നടന്നു.

ഓണോത്സവം-2016
വിവിധ പരിപാടികളോടെ ഓണം വിദ്യാലയത്തിൽ നിറ‍ഞ്ഞു നിന്നു. അധ്യാപകർ കേരളീയവേഷത്തിൽ എത്തിയത് കുട്ടികളിൽ ഏറെ സന്തോഷം ഉളവാക്കി. ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരം, പായസം, ഓണപ്പാട്ടുകൾ എന്നിവ നടത്തി. മാവേലി വേഷമണിഞ്ഞ വിദ്യാർത്ഥി ക്ലാസ്സുകൾ സന്ദർശിച്ചു.

 
ഓണക്കളിക്കൂട്ടം-2016


ഓണോത്സവം-2017
ഓണാഘോഷപരിപാടി കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക മത്സരങ്ങൾ നടത്തി. കുട്ടികൾക്ക് വേണ്ടി ഓണപൂക്കളമത്സരം ക്ലാസ്സടിസ്ഥാനത്തിൽ നടത്തി. വിജയിച്ച ക്ലാസ്സുകൾക്ക് ഒന്നും രണ്ടുംസ്ഥാനങ്ങൾ നൽകി. അമൽ എം.പി. എന്ന വിദ്യാർത്ഥി മാവേലി വേഷമണിഞ്ഞ് എല്ലാ ക്ലാസ്സുകളിലും സന്ദർശനം നടത്തി. കുപ്പിയിൽ വെള്ളംനിറയ്ക്കൽ, ചെറുനാരങ്ങയും സ്പൂണും ഓട്ടം, സുന്ദരിക്ക് പൊട്ടുതൊടൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി. ഗംഭീരമായ ഓണസദ്യയും ഒരുക്കി.
ക്ലാസ് തല പൂക്കളമത്സരവും ഓണസദ്യയും

പ്രവൃത്തിപരിചയം

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനം നടന്നുവരുന്നു. വർക്ക് എക്സ്പീരിയൻസിന് പ്രത്യേകം ഒരു ടീച്ചർ നമ്മുടെ വിദ്യാലയത്തിൽ ഇല്ല. എങ്കിലും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനം നടന്നുവരുന്നു. പ്രത്യേകിച്ച് മേളയുമായി ബന്ധപ്പെട്ട മത്സരത്തിന്റെ മുന്നോടിയായി കുട്ടികളെ കണ്ടെത്തി സ്കൂൾതലത്തിൽ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പനയോല കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമാണം, ചന്ദനത്തിരി നിർമമാണം, പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഉൽപന്നങ്ങൾ, ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ, കളിമൺ കൊണ്ടുള്ള ഉൽപന്നം, വർണ്ണക്കടലാസ് കൊണ്ടുള്ള ഉൽപന്നങ്ങൾ, ചിത്രത്തുന്നൽ, വെജിറ്റബിൾ പ്രിന്റിങ്, മുത്തുകൊണ്ടുള്ള ഉൽപന്നങ്ങൾ, വയറിംഗ്, ഇലക്ട്രോണിക്സ്, ബുക്ക് ബൈൻഡിഗ് എന്നിവയാണ്. സ്കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരെ സബ്‌ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ, മുത്തുകൊണ്ടുള്ള ഉൽപന്നങ്ങൾ(2017 ൽ), ബുക്ക് ബൈന്റിംഗ്(2013ൽ) എന്നീ ഇനങ്ങളിൽ ജില്ലാതലത്തിലും പങ്കെടുത്ത് എ ഗ്രേ‍‍‍ഡ് വാങ്ങാൻ സാധിച്ചിച്ചുണ്ട്.

വിദ്യാലയത്തിലെ പ്രവൃത്തിപരിചയമേളയിലെ ദൃശ്യങ്ങൾ