നേട്ടങ്ങൾ അത്തോളി ഗ്രാമ പഞ്ചായത്തിൽ ബാലുശ്ശേരി എം എൽ എയുടെ എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ വിദ്യാലയം.അതു വഴി ഭൗതിക സൗകര്യങ്ങളിൽ ഒരു കുതിച്ചു ചാട്ടം തന്നെ നേടാനായിട്ടുണ്ട്.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.മുപ്പത് ലാപ് ടോപ്പുകളും പതിനൊന്ന് മൾടി മീഡിയ പ്രൊജക്ടറുകളും സ്ക്കൂളിന് ലഭിക്കുകയുണ്ടായി.വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷം 2018 ൽ വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി.എസ് എസ് കെ യുടെ ധനസഹായത്തോടെ എട്ടു ക്ലാസ് മുറികളുള്ള കെട്ടിടം 2021-22 വർഷത്തിൽ നിർമ്മിക്കുകയുണ്ടായി.

കെ എസ് ടി എ പുരസ്ക്കാരം

കോവിഡ്കാലത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി കെ എസ് ടിഎ നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിന് ലഭിച്ചു. പതിനായിരം രൂപയും ട്രോഫിയുമായിരുന്നു സമ്മാനം.