ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/കൊറോണയും നമ്മളും ...

കൊറോണയും നമ്മളും ....

ഇപ്പോൾ ലോകമാകെ ഭയക്കുന്ന ഒരു മഹാമാരി വൈറസാണ് കൊറോണ.കൊറോണ വന്നതിന് ശേഷം മനുഷ്യർക്ക് കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട് .അതിൽ ഒന്നാണ് ഭക്ഷണ രീതി. അവധിയായൽ നമ്മളിൽ പലരും പുറത്തുന്നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത് . പിന്നെ ദിവസവും ഇറച്ചിയും മീനും ഇല്ലാതെ ഭക്ഷണം കഴിച്ചിരുന്നില്ല - ഇപ്പോൾ പച്ചകറിയും ഒരു ചോറും മാത്രമേ ഉണ്ടാവുകയുള്ളൂ,ചിലർക്ക് അതും വാങ്ങിക്കാൻ കഴിയുന്നില്ല. അതു പോലെ ചക്ക എല്ലാവരും ആവിശ്യമില്ലാതെ കളയുമായിരുന്നു. ഇപ്പോൾ ചക്കക്ക് മറ്റേത് ഭക്ഷണത്തേക്കാളം പേരും പെരുമയും കിട്ടി.

ശുദ്ധവായു ആണ് കൊറോണ കൊണ്ട് രക്ഷ നേടിയ മറ്റൊന്ന്. സാധാരണ റോ‍ഡ് വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുമായിരുന്നു. ഇപ്പോൾ എല്ലാവരും വീട്ടിലായതിനാൽ റോഡിലൂടെ വാഹനങ്ങൾ കുറയുകയും ശുദ്ധ വായു ലഭിക്കാനും തുടങ്ങി. ആർഭാടവും ധൂർത്തും ഇല്ലാതെ ലളിതമായി ജീവിക്കാൻ നമ്മൾ പഠിച്ചു. വിശ്വാസത്തിന്റെ പേരിൽ തർക്കിച്ച നമ്മൾ ആരാധനാലയങ്ങളൊന്നിലും പോവാതെ വീട്ടിൽ നിന്ന് തന്നെ പ്രാർത്ഥിക്കുവാൻ ശീലിച്ചു.

ആഘോഷങ്ങളൊന്നുമില്ലാതെ വിഷുവിനെ നമ്മൾ സന്തോഷത്തോടെ തന്നെ വരവേറ്റു. ഞങ്ങൾ വിദ്യാർത്ഥികൾക്ക് ഇക്കാലത്ത് ലോക് ഡൗൺ, ഐസൊലേഷൻ, സാനിറ്റൈസേഷൻ, കോറന്റൈൻ തുടങ്ങി കുറെ പുതിയ പദങ്ങൾ പഠിക്കാൻ കഴിഞ്ഞു. നമ്മൾ കൊറോണ എന്ന വൈറസിന്റെ മരണ ചങ്ങലയെ ഒരുമിച്ച് നിന്ന് പൊട്ടിക്കും. we will break the chain.
മെഹ്റിൻ
6 A ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത