വൈറസ്


ചൈനയിൽ രൂപം കൊണ്ടൊരു വൈറസ്
ഉലകിൽ പലവിധ ഭീതി പടർത്തി
കൊറോണ എന്നൊരുപേരിൽ നാട്ടിൽ
കൊലവിളിയോടെ കറങ്ങി നടപ്പൂ
ഇടയ്ക്കിടയ്ക്ക് കൈ കഴുകേണം
സോപ്പ് കൊണ്ട് കൈ കഴുകേണം
ഹഗ്ഗിംഗ് വേണ്ട ഷേക്ക് ഹാന്റ്സ് വേണ്ട
കറക്കം വേണ്ട കൂട്ടരൊടൊപ്പം
സർക്കാർ പറയും കാര്യമതെല്ലാം
വീട്ടിലിരുന്ന് ശ്രദ്ധിക്കേണം
ഒറ്റക്കെട്ടായ് നിന്നെന്നാലോ
കൊറോണയെ നമുക്ക് നാടുകടത്താം


 

ഫാസിയ
2എ ജി.എം.എൽ.പി സ്കൂൾ.കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത