വായനവാരത്തോടനുബന്ധിച്ചു വായനാക്വിസ് നടത്തുകയും സ്കൂൾ തലത്തിൽ കഥാരചന,കവിതാരചന,കയ്യെഴുത്തു മത്സരം എന്നിവ നടത്തുകയും ചെയ്യാറുണ്ട്

നവംബർ 1 മുതൽ മലയാള ദിനാഘോഷവും ഭരണഭാഷ വാരവും ആചരിക്കുന്നതിനു വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

2024-25 വായന ദിനം

ജൂൺ 19 ദേശീയ വായന ദിനം. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ ശ്രീ പി എൻ പണിക്കരുടെ ചരമദിനം..ഗവ :ജി വി രാജ സ്പോർട്സ് സ്കൂളിലെ വായനദിനാഘോഷം പ്രശസ്ത കവിയും പ്രഭാഷകനും നാടക സംവിധായകനും അഭിനേതാവുമായ ശ്രീ സൈദ് സബർമതി ഉദ്ഘാടനം ചെയ്തു.. ജീവിത വിജയത്തിന് ശ്രദ്ധയും വിനയവും പ്രധാന ഘടകങ്ങളാണെന്നും പുസ്തകമെന്ന ചങ്ങാതി നമ്മുടെ കൂടെയുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ വായനാശീലം വളർത്തേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.. തുടർന്ന് അദ്ദേഹം തന്നെ എഴുതിയ കവിത ചൊല്ലി വായനദിനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യു പി ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികവായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക അദ്ദേഹം പ്രകാശനം ചെയ്തു..കുട്ടികൾക്ക് സ്കൂളിൽ നിന്നും വീട്ടിലേക്ക് കത്തെഴുതി അയക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കത്തെഴുതാനുള്ള ഇൻലന്റുകൾ ഹോസ്റ്റൽ വാർഡന്മാർക്കു നൽകികൊണ്ട് തുടക്കം കുറിച്ചു.. ഈ തീരുമാനം വളരെ സ്വാഗതാർഹവും പ്രശംസനീയവുമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു..തുടർന്ന് കുട്ടികൾ വായനദിന പ്രതിജ്ഞ ചൊല്ലുകയും പി എൻ പണിക്കരെ കുറിച്ചുള്ള ലഘു വിവരണം അവതരിപ്പിക്കുകയും ചെയ്തു.. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ഡോ.എം കെ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഹൈ പെർഫോമൻസ് മാനേജർ ശ്രീ.ഡോ. പി. ടി. ജോസഫ്,HM ശ്രീമതി ഒ. രാഹുലാദേവി,ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി രാധാമണി എന്നിവർ ആശംസകൾ അറിയിച്ചു.. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീമതി. രഞ്ജു കൃതജ്ഞത രേഖപ്പെടുത്തി. വായനവാരാഘോഷ ഭാഗമായി സ്കൂൾ അസംബ്ലി ഹാളിൽ വായനാമൂല ഒരുക്കി..