ഇംഗ്ലീഷ് ക്ലബ്

വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാ‍പ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠന-പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നു. സുരീലി ഹിന്ദിയിലെ കവിതകൾ ക്ലബ്ബ് അംഗങ്ങങൾക്ക് കാണുന്നതിന് അവസരം നൽകുന്നു. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് പ്രശ്നോത്തരികളും രചനാ മത്സരങ്ങളും നടത്തി വരുന്നു. ജൂലൈ30 പ്രേംചന്ദ് ദിനം, സെപ്റ്റംബർ 14 ഹിന്ദി ദിനം വിവിധ ഓൺലൈൻ പരിപാടികളോടെ ആഘോഷിച്ചു

ഓ ആർ സി ക്ലബ്

(Our Responsibility to Children) വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ സംഘടിപ്പുക്കുന്ന പ്രോജക്ട് ആണ് ORC എന്ന Our Responsibility to Children. വനിതാ-ശിശു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആണ് ഈ പ്രോജക്ട് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ സഹായം ആവശ്യമുള്ള വിദ്യാർഥികളിൽ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതാണ് ORC യുടെ പ്രധാന ലക്ഷ്യം .