സ്കൂളിൽ വളരെ സജ്ജീവമായ കായിക ക്ലബ്ബ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിലേയും ഹയർ സെക്കന്ററിയിലേയും വിദ്യാർത്ഥികൾ സ്കൂൾ കായിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കായിക മത്സരങ്ങളിൽ വളരെ നല്ല രീതിയിൽ പങ്കെടുക്കാറുണ്ട്. ഹോക്കിമത്സര ഇനങ്ങളിൽ കുട്ടികൾ സജ്ജീവമാണ്. അവർക്കു വേണ്ട പരിശീലനം സ്കൂൾ കായിക അദ്ധ്യാപകർ തന്നെ നൽകുന്നു. കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം നൽകാനും ബാക്കി ഉള്ള കുട്ടികളിൽ കായിക ശേഷി വളർത്തുവാനും ഈ അദ്ധ്യാപകർ പി.റ്റി പിരീഡിലൂടെ സമയം കണ്ടെത്താറുണ്ട്. ഹോക്കി സെലക്ഷൻ നടത്തി സന്നദ്ധ സേവകരുടെ നേതൃത്വത്തിൽ കോച്ചിംഗ് നടത്തി വരുന്നു.