ഫിലിം ക്ലബ്ബ്

കൊണ്ടോട്ടി Gvhss ൽ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സംവിധാനം ചെയ്ത 'നേർച്ച ഒരു നേർക്കാഴ്ച ' എന്ന ഡോക്യുമെന്ററി ചിത്രത്തിന് കുട്ടികളുടെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ദേശീയ അവാർഡുകൾ ലഭിക്കുകയുണ്ടായി. കൊണ്ടോട്ടി നേർച്ചയെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയായിരുന്നു അത്. ഈ ഫിലിം പുറത്തിറങ്ങിയതിനു ശേഷം ഒരു വർഷം കൂടി മാത്രമേ നേർച്ച നടന്നതുള്ളൂ. നേർച്ചയുടെ ചരിത്രം അനാവരണം ചെയ്യുന്ന ഈ ഡോക്യുമെന്ററിക്ക് ഇന്ന് വലിയ പ്രസക്തിയുണ്ട്. അതിനാൽ തന്നെ കേരള സാംസ്കാരിക വകുപ്പിന് കീഴിലുളള കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ നേർച്ച പവലിയന്റെ ഭാഗമായി ഇത് പ്രദർശിപ്പിച്ചു വരുന്നു. എല്ലാ വർഷവും സ്കൂൾ കുട്ടികൾക്കായി ഫിലിം ഫെസ്റ്റിവലുകൾ നടത്താറുണ്ട്. ഈ വർഷം ഗാന്ധി ഫിലിം ഫെസ്റ്റിവൽ നടത്തി. 4 ഫിലിമുകൾ പ്രദർശിപ്പിച്ചു. കോവിഡ് മഹാമാരിക്കു മുമ്പ് പ്രശസ്ത നാടക സംവിധായകർ കോഴിക്കോട് അബൂബക്കർ മാഷ് നേതൃത്വം നൽകിയ അഭിനയ കളരി സംഘടിപ്പിച്ചു. IT ക്ലബ്ബുമായി സഹകരിച്ച് വീഡിയോ എഡിറ്റിംഗ് പരിശീലനം നൽകി. ക്ലബ്ബ് അംഗങ്ങൾക്ക് ഷോർട്ട് മൂവി മത്സരം സംഘടിപ്പിച്ചു.