തടി വ്യവസായത്തിന് പ്രശസ്തമാണ് കല്ലായി. പത്തൊൻപതാം നൂറ്റാണ്ടിൻെറ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യകാലങ്ങളിലും കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച തടിവ്യവസായകേന്ദ്രമായിരുന്നു. വളരെ പുരാതനമായ തടി വ്യവസായത്തിന് പേരുകേട്ട കല്ലായിപ്പുഴയുടെ പരിസരങ്ങളിൽ നിലവിൽ വളരെക്കുറച്ച് തടിമില്ലുകളാണുള്ളത്. ബ്രിട്ടീഷുകാർ നിർമ്മിച്ച കല്ലായ്പ്പാലം സമീപത്തായി സ്ഥിതിചെയ്യുന്നു.